റിയാദ്:
സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ നടന്ന ചടങ്ങുകൾ ഘോഷയാത്ര, കേക്ക് മുറിക്കൽ, മധുരവിതരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായി.
ആമുഖ പ്രസംഗം പ്രോഗ്രാം കൺവീനർ സലീം അർത്തിയിൽ നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോന പരിപാടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഫ് പറശ്ശിനിക്കടവ്, അബ്ദുൽ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ധാനത്ത്, റഫീഖ് വെമ്പായം, സെയ്ഫ് കായങ്കുളം, ഷാനവാസ് മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പൻ, നാസർ വലപ്പാട്, ഷാജി മടത്തിൽ, മാത്യു ജോസഫ് എറണാകുളം, സന്തോഷ് കണ്ണൂർ എന്നിവർ ദേശീയ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നന്ദിപ്രസംഗവും നിർവഹിച്ചു.
പരിപാടി വിജയകരമാക്കുന്നതിൽ ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, സഫീർ ബുർഹാൻ, ഷബീർ വരിക്കപ്പള്ളി, ബിനോയ് മത്തായി, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാലക്കാട്, അബ്ദുൽ ഖാദർ കണ്ണൂർ, അൻസാരി എരുമേലി, ഷഫീഖ് കണ്ണൂർ, മജീദ് മൈത്രി, അക്ബർ ബാദുഷ, നജീബ് കടയ്ക്കൽ, സിജോ എറണാകുളം, ബൈജു കണ്ണൂർ, ഫിറോസ് കണ്ണൂർ എന്നിവർ സജീവമായി പങ്കാളികളായി.
വൈവിധ്യമാർന്ന പരിപാടികളോടൊപ്പം സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തം ചേർന്നതോടെ ഒഐസിസിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷം സൗദി ദേശീയ ദിനത്തിന്റെ മഹത്വം പുനർസൃഷ്ടിക്കുന്ന തരത്തിൽ ശ്രദ്ധേയമായി.