റിയാദ്: സൗദി ബി.ഡി.കെ യുടെ പത്താം വാർഷിക പരിപാടിയുടെ ഭാഗമായി മെംമ്പർമ്മാർക്കുള്ള ജേഴ്‌സി വിതരണോൽഘാടനം മലാസ് ലുലുമാളിൽ വെച്ച് റിയാദിലെ കിംങ്ങ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ്ബേങ്ക് ഡയറക്റ്റർ ബഹുമാനപ്പെട്ട ഡോ. കാലിദ് സൗദി ബി.ഡി.കെ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെ സാനിധ്യത്തിൽ നിർവ്വഹിച്ചു. കേരളത്തിൽ 14 ജില്ലകളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും
മിഡിൽ ഈസ്റ്റിലെ ആറ് രാജ്യങ്ങളിലും വളർന്നു പന്തലിച്ചു നിൽക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള രക്ത ദാനത്തിലൂടെ ദിനേന നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കുന്ന മഹത്തായ കർമ്മം ചെയ്തു വരുന്നു.
സൗദി അറേബ്യയിലെ റിയാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന BDK ലോക ചരിത്രത്തിൽ തന്നെ ആദ്യമായ് അപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ട നാല് പേരെ സൗദി പൗരന്റെ ഏഴ് വയസ്സുള്ള കുഞ്ഞിന് വേണ്ടി സൗദി അറേബ്യയിൽ എത്തിച്ചു രക്ത ദാനം നടത്തിയ സംഘടനയാണ് BDK.
ഭാരവാഹികളായ അമലേന്ദു,രാജൂ,സലിം തിരൂർ,നിഹാസ് പാനൂർ,അസ്ലം പാലത്ത്,ഷറീഖ് തൈക്കണ്ടി,മെംമ്പർമ്മാരായ ജയൻ കൊടുങ്ങല്ലൂർ, റിയാസ് വണ്ടൂർ,ബിനു തോമസ്,റസ്സൽ,ഷെമീർ,ആരുൺ,ഷിജുമോൻ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
കഴിഞ്ഞ പത്ത് വർഷകാലമായി സൗദി അറേബ്യയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സൗദി ബിഡികെ നിരവധി രക്തദാനക്യാമ്പുകളും ആറായിരത്തിൽ പരം യൂണിറ്റ് രക്തം ദാനവും ചെയ്തു.രക്തം ആവശ്യമായി വരുന്നഘട്ടത്തിൽ സൗദിയിൽ ബന്ധപ്പെടണ്ട നമ്പറുകൾ 0553235597, 055 563 2231 ഭാരവാഹികൾ അറിച്ചു.