സൗദിയിലെ ദമ്മാമിൽ വിൻ്റർ ഫെസ്റ്റ് എന്ന മെഗാ ഇവൻ്റ്മായി നവോദയ ഖോബാർ മേഖല. കണ്ണൂർ ഷെരീഫ്, യുംന അജിൻ, പട്ടുറുമ്മാൽ ഫെയിം ഫാസില ബാനു എന്നിവർ പങ്കെടുക്കും.

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ആണ് നവംബർ 25 വെള്ളിയാഴ്ച, വിൻ്റർ ഫെസ്റ്റ് എന്ന പേരിൽ നവോദയ ഖോബാർ മേഖല മെഗാ ഇവൻ്റ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫ്, യുംന അജിൻ കൂടാതെ കൈരളി ടിവി പട്ടുറുമാൽ ഫെയിം ഫാസില ബാനുവും നയിക്കുന്ന ലൈവ് ഓർക്കസ്ട്രയോട് കൂടിയുള്ള ഗാനമേളയാണ് വിൻ്റർ ഫെസ്റ്റ്ൻ്റെ മുഖ്യആകർഷണം .
അതോടൊപ്പം, പ്രേക്ഷകർക്കായി, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, വിവിധ ചിത്രകലാ പ്രദർശനവും, നാടൻ വിഭവങ്ങളുമായി ഫുഡ് കോർട്ടുകളും ഒരുക്കുന്നുണ്ട് എന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.
വിൻ്റർ ഫെസ്റ്റ് പ്രഖ്യ്‌പിച്ചത് മുതൽ
പൊതു സമൂഹത്തിൽ നിന്നും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .

spot_img

Related Articles

Latest news