റിയാദ്: 48.6 ടണ്ണിലധികം ഖാട്ടും 1.5 ടൺ ഹാഷിഷും 6,34,000 ആംഫെറ്റാമൈൻ ഗുളികകളും അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെടുത്തിയ സുരക്ഷാ ഓപ്പറേഷനിൽ 19 പൗരന്മാർ ഉൾപ്പെടെ 146 പേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. ഇതിൽ 87 യെമൻ പൗരന്മാർ, 32 എത്യോപ്യക്കാർ, മൂന്ന് സോമാലിയക്കാർ, രണ്ട് ഇറാഖികൾ, രണ്ട് ഈജിപ്തുകാർ, ഒരു പാകിസ്ഥാനി തുടങ്ങിയവരാണെന്ന് സൗദി പ്രസ് ഏജൻസി (S PA) റിപ്പോർട്ട് ചെയ്തു.
നജ്‌റാൻ, ജസാൻ, അസിർ, തബൂക്ക് മേഖലകളിലെ സുരക്ഷാ അതിർത്തി ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷന്റെ വീഡിയോ സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.