സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി രണ്ടാഴ്ചയായി വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളാവുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്‍തതിനെ തുടര്‍ന്ന്​ വെന്റിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായറാഴ്ച​ ഉച്ചക്ക് 12 മണിയോടെ അന്ത്യം സംഭവിച്ചു. ഏറെ കാലമായി വാദി ദവാസിറില്‍ ഡ്രൈവറായിരുന്നു.

spot_img

Related Articles

Latest news