സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു . തൃശൂര്‍ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകന്‍ അബ്ദുല്‍ കാദര്‍ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയില്‍ മരിച്ചത്.
ഭാര്യ: കമറുന്നിസ, മക്കള്‍: അഫ്‍സല്‍, ആദില്‍, ആഇശ നൂറ. മൃതദേഹം നാട്ടികൊണ്ടു പോകും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സലിം, അബ്ദുല്‍ റഷീദ്, ഒ.ഐ.സി.സി തൃശൂര്‍ ജില്ല ആക്റ്റിങ് പ്രസിഡന്‍റ് രാജു തൃശൂര്‍ എന്നിവര്‍ രംഗത്തുണ്ട്.