റിയാദ്: 2025 മെയ് 12 മുതൽ 14 വരെ റിയാദ് ഫ്രണ്ടിൽ നടക്കുന്ന സൗദി ഫുഡ് ഷോ – 2025 പവലിയൻ ഉൽഘാടനം സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നിർവ്വഹിച്ചു.
വിവിധ ഇന്ത്യൻ ഉൽപ്പന്നങ്ങളും അവയുടെ ഗുണനിലവാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ വിവിധ കമ്പനികളുടെ പ്രതിനിധികളെ അദ്ദേഹം സന്ദർശിക്കുകയും അവരുമായി സംവദിക്കുകയും അവരുടെ പങ്കാളിത്തത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ഉദ്ഘാടന വേളയിൽ അദ്ദേഹത്തിന്റെ ടീമിലെ മറ്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം പങ്കാളികളായി.
മനുസ്മൃതി കൗൺസിലർ (സാമ്പത്തിക & വാണിജ്യം) പ്രിജിത്ത് മത്തായി, കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്, ഇന്ത്യയിലെ കോംനെറ്റ് എക്സിബിഷൻസിൽ നിന്നുള്ള വികാസ് ശർമ്മ, അങ്കുർ ഗുപ്ത എന്നിവർ പവലിയനെ പ്രതിനിധീകരിച്ചു. റീഗൽ ടെക്നിക്കൽ സർവീസസ് എൽഎൽസിയാണ് ഇത് നിർമ്മിച്ചത്.
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സൗദി പ്രസിഡന്റ് അബ്ദുൾ മജീദ് പൂളക്കാടി, സൗദി പി.ആർ.ഒ. അജീഷ്, സുനിൽ, നിതീഷ് എന്നിവരും സന്നിഹിതരായി.