സൗദി സ്ഥാപകദിനം: റിയാദ് ഒഐസിസി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനത്തിൽ റിയാദ് ഒഐസിസി പ്രവർത്തകർ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്തിന്റെ സ്മരണ പുതുക്കുകയാണ് ഈ ദിനത്തിൽ രാജ്യം.

ആഘോഷത്തിന്റെ ഭാഗമായി ബത്ഹ സബർമതിയിൽ നടന്ന ചടങ്ങിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. റിയാദ് ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സൗദിയുടെ വികസന ചരിത്രനേട്ടങ്ങൾ വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് ആശംസകൾ നേർന്നു കൊണ്ട് യഹിയ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, നാസർ മാവൂർ, വഹീദ് വാഴക്കാട്, മൊയ്‌ദീൻ മണ്ണാർക്കാട്, ജംഷാദ് തുവ്വൂർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് സ്വാഗതവും റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു. അൻസായി തൃശൂർ, ഫസൽ നെസ്റ്റോ, അൻസാർ വർക്കല, സൈനുദ്ധീൻ കൊടക്കാടൻ, ഷംസീർ പാലക്കാട്‌, റഷീദ് കൂടത്തായി,അൻസാർ വടശ്ശേരികോണം,സാദിക്ക് വടപ്പുറം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news