സൗദി ഹരീഖ് ഓറഞ്ച് ഫെസ്റ്റ് ; ജനുവരി ഒന്നിന് തുടക്കം

റിയാദ്: പത്ത് ദിവസം നീണ്ടു നിൽക്കുന്ന സൗദിയിലെ ഹരീഖ് ഓറഞ്ച് ഫെസ്റ്റ് ജനുവരി ഒന്നിന് തുടക്കമാവും. അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാമേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമാണ് ഹരീഖിലെ ഓറഞ്ച് ഫെസ്റ്റ്.മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പുകളിലാണ് അല്‍ ഹരീഖ് ഗവർണറേറ്റ്. മധ്യപ്രവിശ്യയില്‍ റിയാദ് നഗരത്തില്‍ നിന്ന് 193 കിലോമീറ്റർ തെക്കുഭാഗത്തുള്ള ഉള്‍നാടൻ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ സർവിസസ് കമ്പനിയാണ് ഈ കാർഷികോത്സവത്തിന്റെ സംഘാടകർ. ഒമ്പതാമത് മേളയാണ് ഇത്തവണത്തേത്.

മേളയിലെത്തുന്ന മൊത്ത, ചില്ലറ കച്ചവടക്കാരും സാധാരണ ജനങ്ങളുമെല്ലാം വൻതോതില്‍ ഇവ വാങ്ങിക്കൊണ്ടുപോകും. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ 10 ദിവസത്തെ മേളയിലെത്തുക പതിവാണ്. പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം ആളുകള്‍ വരാറുണ്ട്. മേള സന്ദർശിക്കുന്നവരില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ചെറുകിടക്കാരും വൻകിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മേളയാണെന്ന് പറയപ്പെടാൻ കാരണം അതാണ്. ഹരീഖിലെ 350 ഓറഞ്ച് തോട്ടങ്ങളില്‍ ആകെയുള്ള 94,000 മരങ്ങളില്‍ നിന്ന് പ്രതിവർഷം വിളയുന്നത് 5,000 ടണ്‍ പഴങ്ങളാണ്.

ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങള്‍ അബു സുറ, വലൻസിയ ‘സമ്മർ’, ബുർതുകാല്‍ സുക്കരി, ഷമൂത്വി എന്നീ ഓറഞ്ചുകളാണ്. കൂടാതെ ഡാലിയ നാരങ്ങ, പോമെലോ നാരങ്ങ, ടാൻഗറിന നാരങ്ങ, ലിമോക്വാറ്റ്, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകള്‍, മാൻടറിൻ ഓറഞ്ച്, അബൂ ശബ്ക ഓറഞ്ച്, ക്വിനോവ ഓറഞ്ച്, ക്ലെമൻ്റൈൻ ഓറഞ്ച് എന്നിവയും പ്രദേശത്ത് ഉല്‍പാദിപ്പിക്കുന്നതില്‍പ്പെടും. അത്യപൂർവയിനങ്ങള്‍ ഉള്‍പ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങളും മേളക്കെത്തുന്നവർക്ക് സൗജന്യമായി സന്ദർശിക്കാൻ തോട്ടം ഉടമകൾ ഇവിടം അവസരം നൽകാറുണ്ട്. ഓരോ തവണയും ഫെസ്റ്റിവലിലേക്ക് മലയാളികളുടെ സന്ദർശനത്തിൽ വളരെയധികം വർദ്ധനവാണ് കാണാറുള്ളത്.

spot_img

Related Articles

Latest news