ജിദ്ദ: ‘ഉത്തമ കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ നടക്കുന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ത്രൈ മാസ കാംപയിന് ലോഗോ പ്രകാശനം ജിദ്ധ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു .
കാംപയിന് ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
ലോഗോ പ്രകാശനത്തില്‍ ജിസിസി ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് സലാഹ് കാരാടന്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര, ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി സെക്രട്ടറി ശകീല്‍ ബാബു തുടങ്ങിയവർ സംബന്ധിച്ചു.