സൗദിയിൽ തൽക്ഷണ പേയ്മെന്റ് സിസ്റ്റം നാളെ മുതൽ

ആദ്യ 100 ദിവസം സൗജന്യം. തുടർന്ന് 500 റിയാൽ വരെ 50 ഹലാല, 500 റിയാലിനു മുകളിൽ ഒരു റിയാൽ

സൗദി സെൻട്രൽ ബാങ്ക് (സാമ) യുടെ മേൽനോട്ടത്തിൽ തൽക്ഷണ പണമടയ്ക്കൽ സംവിധാനം നാളെ മുതൽ ആരംഭിക്കും. നിരവധി സൗദി ബാങ്കുകളുമായി സിസ്റ്റത്തിന്റെ ആദ്യ പൈലറ്റ് ഘട്ടം വിജയകരമായി പൂർത്തിയായിരുന്നു. ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വിവിധ ബാങ്കുകളിൽ ഉടനടി ഇടപാടുകൾ പൂർത്തിയാക്കാൻ ഈ സംവിധാനം ഉപകരിക്കും.

മറ്റു ബാങ്കുകളിലേക്കുള്ള പണം കൈമാറ്റങ്ങൾ ഉടനടി സാധ്യമാവുന്നു എന്ന് മാത്രമല്ല, പഴയതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക എന്ന് സാമ വ്യക്തമാക്കി. ബാങ്കിംഗ്, ഫിനാൻഷ്യൽ ടെക്‌നോളജി സേവനങ്ങളിലെ മുൻ‌നിര രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റാൻ ചുവട് വെപ്പുകളിലൊന്നാണ് പുതിയ സിസ്റ്റം.

പുതിയ അതിവേഗ ട്രാൻസ്ഫർ സംവിധാനത്തിൽ ആദ്യ 100 ദിവസം സൗജന്യമായിരിക്കും. തുടർന്ന് 500 റിയാൽ വരെയുള്ള ട്രാൻസ്ഫറിനു 50 ഹലാലയും 500 റിയാലിനു മുകളിലുള്ള തുകക്ക് ഒരു റിയാലുമായിരിക്കും ട്രാൻസ്ഫർ ചാർജ്ജ്. അതേ സമയം നിശ്ചിത പരിധിക്കപ്പുറമുള്ള മണി ട്രാൻസ്ഫറുകൾക്ക് നേരത്തെ നിലവിലുള്ള താരീഫ് തന്നെ ബാധകമാകും.

കോർപ്പറേറ്റ്, റീട്ടെയിൽ മേഖലകളിലെ എല്ലാ ഉപഭോക്താക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ഈ സിസ്റ്റം സഹായകമാവും. അതിലൂടെ സാമ്പത്തിക വളർച്ച വർദ്ധിക്കുമെന്നും നിലവിലെ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും പണമൊഴുക്ക് നിയന്ത്രിക്കുന്നതിനും ബാങ്കിംഗ് സ്ഥാപനങ്ങളെയും ഫിൻ‌ടെക് കമ്പനികളെയും പ്രാപ്തരാക്കുമെന്നും സാമ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

spot_img

Related Articles

Latest news