ദമ്മാം: നവോദയയുടെ ഒമ്പതാമത് കേന്ദ്രസമ്മേളനം എസ്പി ബാലസുബ്രഹ്മണ്യം നഗറില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതക്ക് ബദലാകാന്‍ ന്യൂനപക്ഷ വര്‍ഗീയതക്ക് ആവില്ല. അവ പരസ്പരം അവരുടെ വളര്‍ച്ചയെ സഹായിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും, എതിര് കാഴ്ചപ്പാട് ഉള്ളവരെ പോലും ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന വിസ്തൃതവും വിശാലവുമായ സാംസ്കാരിക സംഘടനയായിട്ടാണ് പ്രവാസി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുവാനും പുരോഗമന പ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഷാഹിദ ഷാനവാസും, മുതലാളിത്തത്തിനും ഫാസിസത്തിനുമെതിരെ വിശാലമുന്നണി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഷിക്കും, സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലെ വര്‍ഗ്ഗീയ വല്‍ക്കരണത്തിനും മൂല്യച്യുതികള്‍ക്കുമെതിരെ ചന്ദ്രശേഖറും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം ഹനീഫ തലശ്ശേരിയും അനുശോചന പ്രമേയം വിദ്യാധരൻ കോയാടനും അവതരിപ്പിച്ചു
സമ്മേളനം പുതിയ 81 അംഗ കേന്ദ്രകമ്മിറ്റിയും 31 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ലക്ഷമണൻ കണ്ടമ്പത്ത്, വൈ. പ്രസിഡണ്ട്മാർ മോഹനൻ വെള്ളിനേഴി, ജിൻസ് ലൂക്കോസ്, ജയ കൃഷ്ണൻ, ജനറൽ സെക്രട്ടറി റഹീം മടത്തറ, ജോ: സെക്രട്ടറിമാർ ഷമീം നാണത്ത്, നൗഷാദ് അകോലത്ത്, ഉണ്ണികൃഷ്ണൻ, നൗഫൽ, ട്രഷറർ കൃഷ്ണകുമാർ ചവറ, ജോ: ട്രഷറർമാർ രാജേഷ് ആനമങ്ങാട്, മോഹൻ ദാസ് കുന്നത്ത് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
നവോദയ കുടുംബവേദി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ രഞ്ജിത്ത് വടകര സ്വാഗതം പറഞ്ഞു. ചെയര്മാന് ഇഎം കബീര്‍ അദ്ധ്യക്ഷനായിരുന്നു. ഹനീഫ മൂവാറ്റുപുഴ, അനു രാജേഷ്, ലക്ഷ്മണൻ, ഷമീം നാണത്ത് എന്നിവര്‍ പ്രസീഡിയവും, ജോർജ്ജ് വർഗ്ഗീസ്, എം.എം.നയീം, ബഷീർ വാരോട് എന്നിവര്‍ സ്റ്റിയറിംങ്ങ് കമ്മറ്റിയും, മോഹനൻ വെള്ളിനേഴി, ഷാഹിദ ഷാനവാസ്, ചന്ദ്രശേഖരൻ, ആഷിഖ് മുഹമ്മദ് എന്നിവര്‍ പ്രമേയ കമ്മറ്റിയും, ജയപ്രകാശ്, ജയകൃഷ്ണൻ, ഷിജു ചാക്കോ, ജയകൃഷ്ണൻ, സലീം.പി.വി എന്നിവര്‍ മിനുട്സ് കമ്മറ്റിയും, രാജേഷ് ആനമങ്ങാട്, രശ്മി രഘുനാഥ്, ജയൻ മെഴുവേലി, റൈജു.ടി.പി എന്നിവര്‍ ക്രഡൻഷ്യൽ കമ്മറ്റിയും ആയി പ്രവര്‍ത്തിച്ചു..
പ്രവര്‍ത്തന റിപ്പോര്‍ട്ട് ആക്ടിംഗ് സെക്രെട്ടറി റഹീം മടത്തറയും സംഘടന ഭരണഘടനാ ഭേദഗതികള്‍ രക്ഷാധികാരി ബഷീര്‍ വാരോടും അവതരിപ്പിച്ചു. പുതിയ കമ്മറ്റി പാനൽ അവതരണം ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയവും, എക്സികുട്ടീവ് കമ്മറ്റി പാനലും ഭാരവാഹി പ്രഖ്യാപനവും മുഖ്യ രക്ഷാധികാരിജോർജ്ജ് വർഗ്ഗീസ് നിര്‍വ്വഹിച്ചു.
എം.എം. നയീം,സൈനുദീൻ കൊടുങ്ങല്ലൂർ, രവി പാട്യം, ഉമേഷ് കളരിക്കൽ, നന്ദിനി മോഹൻ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് രശ്മി ചന്ദ്രൻ അവതരിപ്പിച്ചു. റഹീം മടത്തറ നന്ദി പറഞ്ഞു.