18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഉംറ നിർവ്വഹിക്കാം, നിയന്ത്രണങ്ങളിൽ ഇളവു വരുത്തി സൗദി

റിയാദ്: സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി.

18 വയസിന് മുകളിലുള്ള ഏത് പ്രായക്കാര്‍ക്കും സൗദിയില്‍ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. പുതിയ നിര്‍ദേശപ്രകാരം പ്രായമായ വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ വരാം.

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ എത്തി ഉംറ നിര്‍വഹിക്കാനുള്ള പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. എന്നാല്‍ ഇവര്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ്.

18 വയസ്സിന് താഴെയുള്ള വിദേശ തീര്‍ഥാടകര്‍ക്ക് നിലവില്‍ ഉംറ നിര്‍വഹിക്കാന്‍ അനുവാദമില്ല. നിയന്ത്രണം നീങ്ങുന്നതോടെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കും.

spot_img

Related Articles

Latest news