മക്ക: അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുക റമദാനില്‍ ഇതുവരെ ഉംറ നിര്‍വ്വഹിക്കാത്തവര്‍ക്ക് മാത്രമായിരിക്കും.
ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമസാന്‍ അവസാന പത്തായതോടെ ഹറമില്‍ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനം.
വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉംറയ്ക്ക് അനുമതി നിര്‍ബന്ധമാണ്. ഇവര്‍ പുറപ്പെടുന്നതിന് മുൻപ് തന്നെ ഉംറയ്ക്ക് അനുമതി തേടണമെന്നാണ് നിര്‍ദ്ദേശം. തവക്കല്‍ന ഇഅതമര്‍ന ആപ്പുകള്‍ മുഖേനയാണ് ഉംറയ്ക്കായി അനുമതി തേടേണ്ടത്.