സൗദി പ്രവാസികളുടെ യാത്ര പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഓ.ഐ.സി.സി .റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപെടുന്നു. കഴിഞ്ഞ ഒന്നര വർഷമായി പ്രവാസികൾക്ക് സുരക്ഷിത ബോധത്തോടു കൂടി നാട്ടിലേക്ക് മടങ്ങാനോ അത് പോലെ നാട്ടിൽ അവധിക്ക് പോയവർക്ക് മടങ്ങി വരണോ സാധിക്കാത്ത ഒരവസ്ഥയാണ് ഉള്ളത്. പലർക്കും ജോലി നഷ്ടപ്പെട്ടു. ലക്ഷ കണക്കിന് രൂപ മുടക്കി സാധാരണക്കാരായ തൊഴിലാളികൾ ലോകം ചുറ്റി സൗദിയിലെത്തുമ്പോൾ അവർക്ക് ലഭിക്കുന്ന വരുമാനം ഇങ്ങോട്ട് വന്ന കടം വീട്ടാൻ തികായാത്ത ഒരവസ്ഥയാണ് ഉള്ളത്. തിരിച്ചു വന്ന ബാദ്യത തീർക്കണമെങ്കിൽ തന്നെ രണ്ടു വര്ഷം ജോലിയെടുക്കേണ്ടി വരും. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസില്ല. കഴിഞ്ഞ ഒന്നരവർഷമായി ഈ ഒരവസ്ഥ തുടരുകയാണ്. കോവിഡ് മൂലം തുടരുന്ന ഈ പ്രതിസന്ധി എന്ന് അവസാനിക്കും എന്ന് ആർക്കും പറയാൻ പറ്റാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്. സൗദിയിലെ ഭരണകൂടത്തിന്റ കാരുണ്യം കൊണ്ട് നാട്ടിൽ കുടുങ്ങി പോയവരുടെ വർക്ക് പെർമിറ്റ് അടക്കമുള്ളവ സൗദി സർക്കാർ പുതിക്കൊടുക്കുന്നുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, നയതന്ത്ര തലത്തിൽ ഒരു ചർച്ച പോലും ചെയ്യാൻ തയ്യാറാവാത്തത് പ്രവാസികളെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന നടപടിയാണ്. ഇന്ത്യയിൽ നിന്ന് സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും എയർ ബബിൾ സംവിധാനത്തിലൂടെ യാത്ര അനുമതി ലഭിച്ചിട്ടുണ്ട്. എന്ത് കൊണ്ട് സൗദിയിലെ പ്രവാസികൾക്ക് മാത്രമായി ഈ ആനുകൂല്യം ലഭിക്കുന്നില്ല. സൗദി ഇന്ത്യൻ നയതന്ത്ര കാര്യാലയം കാര്യമായ ശ്രമങ്ങൾ ഇതിനു വേണ്ടി നടത്തുന്നുവെന്നുളളത് യാഥാർഥ്യമാണ്, എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നാണ് ഇതിന്റെ കാര്യമായ നീക്കം ഉണ്ടാവേണ്ടത് എന്നിരിക്കെ സർക്കാരിന്റെ ഈ നിസ്സംഗത സൗദിയിലെ പ്രവാസികളെ നിരാശപ്പെടുത്തുന്നു .കോവിഡ് പ്രതിസന്ധി കാരണം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്, നാട്ടിലും പ്രവാസികൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എത്രയും പെട്ടെന്ന് സൗദി പ്രവാസികളുടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമൃദ്ധം ചെലുത്തണമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.