ചെമ്മാട് പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി.

18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും റിയാദിൽ അറിയപെടുന്ന ഗായകനും നാട്ടുകാരനുമായ അനിലേട്ടന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. ബത്തയിലെ അപ്പോളോ ഡിമോറൊ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സി.പി.മുസ്ഥഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇബ്രാഹീം സുബ്ഹാൻ ഉൽഘാടനം ചെയ്തു. അഷ്റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവെച്ച സിദ്ദീഖ് തുവ്വൂർ, കെബീർ എടപ്പാൾ, മജീദ് പരപ്പനങ്ങാടി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. റിയാദിലെ രാഷ്ട്രീയ-സാമൂഹിക പൊതു രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അനിൽ കുമാറിനുള്ള മെമൊന്റൊ ഇബ്രാഹീം സുബ്ഹാനും , സിദ്ദീഖ് തുവ്വൂരിന് സിദ്ദീഖ് കല്ലുപറമ്പനും , മജീദ് പരപ്പനങ്ങാടിക്ക് MT അത്തീക് റഹ്മാനും , കെബീർ എടപ്പാളിന് CP അലിയും മെമൊന്റൊ നൽകി, ചടങ്ങിൽ റിയാദ് ഒഐസിസി ജന: സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, U മുസ്ഥഫ തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് കല്ലു പറമ്പൻ സ്വാഗതവും , സി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news