സൗദി അറേബ്യയിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ

സൗദി അറേബ്യയിൽ നിന്നും പിസിസി (പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ്) കരസ്ഥമാക്കുന്നത് എങ്ങനെ?

അവസാനമായി 5 വർഷം ജോലി ചെയ്ത രാജ്യത്തിൽ നിന്നും പോലീസ് ഡിപ്പാർട്മെന്റ് നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റ് (പിസിസി), ഇപ്പോൾ ജിസിസി ഉൾപ്പെടെ പല രാജ്യങ്ങളും തൊഴിൽ വിസ അനുവദിക്കുന്നതിന് ആവശ്യപ്പെടുന്നുണ്ട്.

അതിനുള്ള നടപടി ക്രമങ്ങൾ താഴെ വിശദീകരിക്കുന്നു.

ലളിതമായ 4 നടപടിക്രമങ്ങൾ കൊണ്ട് പിസിസി സർട്ടിഫിക്കറ്റ് സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റ് പോകുന്നതിനു മുൻപ് ആർക്കും സ്വന്തമാക്കാം.

1) ഇന്ത്യൻ എംബസി നമുക്ക് നൽകുന്ന N.O.C.

ഇതിനു 116 റിയാൽ ആണ് എംബസി ഈടാ ക്കുന്നത്. പാസ്പോർട്ട്‌ പുതുക്കുന്ന VFS സെന്ററിൽ ഇതിനുള്ള അപേക്ഷ കൊടുക്കാം. ഇതിന്റെ അപേക്ഷ ഫോറം ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു സ്വയം പൂരിപ്പിക്കാൻ മാത്രം എളുപ്പമാണ്. പാസ്പോർട്ടിന്റെയും ഇഖാമയുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി, ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ അപേക്ഷയുടെ കൂടെ നൽകണം. 7-10 ദിവസത്തിനുള്ളിൽ N. O. C ലഭ്യമാണ്.

2) ഇംഗ്ലീഷ് – അറബിക് ട്രാൻസ്ലേഷൻ

N. O. C കിട്ടിക്കഴിഞ്ഞാൽ ഇംഗ്ലീഷിൽ നിന്നും അറബിയിലേക്ക് ട്രാൻസ്ലേഷൻ ചെയ്യണം. 25-50 റിയാൽ ആണ് ഇതിന് ചിലവ്.

Note : ട്രാൻസ്ലേഷൻ ചെയ്യുമ്പോൾ ഇഖാമ നമ്പർ, പാസ്പോർട്ട്‌ നമ്പർ, ഇഖാമയിലെ പോലെ തന്നെ ആണോ പേര് എന്നിവ ഡബിൾ ചെക്ക് ചെയ്യണം.

3) MOFA അറ്റസ്റ്റേഷൻ

MOFA (Ministry Of Foreign Affairs) യിൽ നിന്നും N.O.C അറ്റെസ്റ്റ് ചെയ്യണം. ട്രാൻസ്ലേഷൻ ചെയ്ത പേപ്പർ, ഇഖാമയുടെ ഫോട്ടോ കോപ്പി എന്നിവ N.O.C യുടെ കൂടെ അറ്റെസ്റ്റ് ചെയ്യുമ്പോൾ MOFA യിൽ ഹാജരാക്കണം. 30 റിയാലാണ് അറ്റെസ്റ്റ്  ചെയ്യാൻ MOFA ചാർജ് ചെയ്യുന്നത്. നേരിട്ട് പോയാൽ പെട്ടെന്ന് തന്നെ അറ്റെസ്റ്റ് ചെയ്തു തിരിച്ചു വരാവുന്നതേയുള്ളൂ.

4) പോലീസ് സ്റ്റേഷൻ

എംബസിയിൽ നിന്നും കിട്ടിയ ഒറിജിനൽ N.O.C, അതിന്റെ ട്രാൻസ്ലേഷൻ പേപ്പർ, ഇഖാമയുടെ പകർപ്പ് (ഒറിജിനൽ പാസ്പോർട്ടും ഇഖാമയും ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. കൂടെ കരുതുക)എന്നിവയുമായി  പോലീസ് സ്റ്റേഷനിൽ പോകുന്നതാണ് അടുത്ത സ്റ്റെപ്. ചുരുങ്ങിയത് നാലു ദിവസം കൊണ്ട് താഴെ പറയുന്ന പോലീസ് സ്റ്റേഷനിൽ നിന്നും പിസിസി സർട്ടിഫിക്കറ്റ് ലഭിക്കും.

റിയാദ്: ദീര പോലീസ് സ്റ്റേഷൻ, കോടതിക്ക് സമീപം.

ജിദ്ദ: ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കിന് സമീപം ഉള്ള പോലീസ് സ്റ്റേഷൻ.

ദമ്മാം: ഗവർണർ ഹൌസിനു സമീപമുള്ള പോലീസ് സ്റ്റേഷൻ.

മറ്റുള്ള സ്ഥലങ്ങളിലെ പിസിസി ഇഷ്യൂ ചെയ്യുന്ന പോലീസ് സ്റ്റേഷൻ അറിയുവാൻ ദയവായി N.O.C ക്ക് അപേക്ഷിക്കുന്ന  എംബസി VFS കൌണ്ടറിൽ അന്വേഷിക്കുക.

spot_img

Related Articles

Latest news