റിയാദ്: ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയർ സൗദിക്കും ഇന്ത്യക്കുമിടയില്‍ ജൂണ്‍ എട്ടു മുതല്‍ സർവീസ് ആരംഭിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി സർവീസ് ആരംഭിക്കാൻ അനുമതി നല്‍കിയതായി സൗദി വ്യോമയാന അതോറിറ്റി വ്യക്തമാക്കി.എയർ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സൗദിയും ലോകവും തമ്മിലുള്ള വ്യോമ ബന്ധം വർധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. അതോടൊപ്പം സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കി മാറ്റുക എന്ന വിഷൻ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമാണ്. ജൂണ്‍ എട്ട് മുതല്‍ അഹമ്മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങള്‍ക്കിടയില്‍ പ്രതിവാര 14 സർവീസുകളുണ്ടാകും. ജൂലൈ നാലിന് ആരംഭിക്കുന്ന സർവീസുകളില്‍ മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള എഴ് പ്രതിവാര വിമാനങ്ങളും ഉള്‍പ്പെടുമെന്നും വ്യോമയാന അതോറിറ്റി അറിയിച്ചു.