കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്. ഇന്ത്യയിലേക്ക് സൗദിയിൽ നിന്ന് 80 മെട്രിക്ക് ടൺ ഓക്സിജൻ എത്തിക്കാൻ ധാരണയായി.
അദാനി ഗ്രൂപ്പ്, ലിൻഡേ ഷിപ്പിങ്ങ് എന്നിവയുടെ സഹായത്തോടെ റിയാദിലെ ഇന്ത്യൻ എംബസിയാണ് ഈ ഉദ്യമത്തിന്റെ പിന്നിൽ. സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി പറഞ്ഞു കൊണ്ട് എംബസ്സി അധികൃതർ ട്വീറ്റ് ചെയ്തു.
Embassy of India is proud to partner with Adani group and M/s Linde in shipping much needed 80MT liquid oxygen to India. Our hearfelt thanks to Ministry of Health Kingdom of Saudi Arabia for all their help, support and cooperation.@MEAIndia @drausaf @SaudiMOH @HMOIndia pic.twitter.com/6j8NuGwtCB
— India in Saudi Arabia (@IndianEmbRiyadh) April 24, 2021