രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദി

റിയാദ് : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ‍ നിർത്തി വച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഈ മാസം 17 മുതലാണു രാജ്യത്തിനു പുറത്തേക്കുള്ള യാത്രയും പുറത്തു നിന്ന് മടങ്ങി വരുന്നവരുടെ യാത്രയും പുനരാരംഭിക്കുന്നത്.

സൗദിയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാന്‍ സര്‍വ സജ്ജമാണെന്നും സര്‍വീസ് നടത്തുന്നത് സംബന്ധിച്ച നിബന്ധനകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ വിമാനക്കമ്പനികള്‍ക്ക് കൈ മാറിയതായും അധികൃതര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൗരന്മാരുടെ പുറത്തേക്കുള്ള യാത്രയും രാജ്യത്തേക്കുള്ള തിരിച്ചു വരവും അനുവദിച്ചു കൊണ്ട് സൗദി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.മേയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവരായിരിക്കുക, അല്ലെങ്കില്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിടുക, കൊവിഡ് ഭേദമായി ആറു മാസം കഴിയാതിരിക്കുക ഇവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് യാത്രയ്ക്ക്‌ അനുമതി. തവക്കല്‍നാ ആപ്പില്‍ പ്രദര്‍പ്പിക്കുന്ന ആരോഗ്യ സ്ഥിതി സ്റ്റാറ്റസ് അനുസരിച്ചായിരിക്കും അനുമതി നല്‍കുക.

18 വയസ്സിന് താഴെയുള്ളവരാണു യാത്രക്കാരെങ്കില്‍ ഇതിന് പുറമേ , രാജ്യത്തിന് പുറത്ത് കോവിഡ് പരിരക്ഷ ലഭ്യമാകുന്ന തരത്തില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്‍ഷുറന്‍സ് പോളിസി എടുത്തവരായിക്കണം എന്ന വ്യവസ്ഥയുമുണ്ട്.

രാജ്യത്ത് തിരിച്ചെത്തുന്നവര്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം എന്നതു നിര്‍ബന്ധമാണ്. ഏഴു ദിവസം പൂര്‍ത്തിയായാല്‍ പി സി ആര്‍ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതേസമയം എട്ടു വയസ്സിന് താഴെയുള്ളവരെ പി സി ആര്‍ ടെസ്റ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ഏതു രാജ്യത്തേക്കാണോ വിമാനം പറക്കുന്നത്, അവിടുത്തെ കോവിഡ് നിബന്ധനകള്‍ യാത്രക്കാര്‍ക്കു വിശദമായി കൈമാറേണ്ട ചുമതല വിമാനക്കമ്പനികൾക്ക് ആണെന്നും അധികൃതര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news