റിയാദ്: സൗദിയിലെ അമേരിക്കന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ വിസാ സേവനങ്ങള്‍ ആരംഭിച്ചതായി അമേരിക്കന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. റിയാദിലെ എംബസിയിയും ദമാം ദഹ്റാനിലെയും കോണ്‍സുലേറ്റ് ജനറലുകളിലുമായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.
ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുകയെന്നും, ആദ്യ ഘട്ടത്തില്‍ യുഎസ് പൗരന്മാര് , വിദ്യാര്‍ത്ഥികള്‍ , അടിയന്തര വിസകള്‍ എന്നീ സേവനങ്ങളാണ് ലഭ്യമാവുകയെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു