റിയാദ് : കൊറോണ വ്യാപനം തടയുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണ നടപടികൾ നീട്ടേണ്ടതില്ല എന്ന് തീരുമാനിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച മുതൽ മുമ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഉണ്ടാവില്ല. സിനിമ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും ഇൻഡോർ ഗെയിമുകൾ, ഹാളുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും.
എല്ലാ വിനോദ പ്രവർത്തനങ്ങൾക്കും ഇവന്റുകൾക്കും റെസ്റ്റോറന്റുകൾ, കോഫീ ഷോപ്പുകൾ എന്നിവയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് നീക്കും. എങ്കിലും ഇവന്റുകൾ, മീറ്റിംഗുകൾ, ഒത്തുചേരലുകൾ, പാർട്ടികൾ, മയ്യിത്ത് സംസ്ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട നേരത്തെ സൂചിപ്പിച്ചിട്ടുള്ള മറ്റ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിനു പുറമേ, എല്ലാവരുടേയും പ്രതിബദ്ധത ഉറപ്പ് വരുത്തുന്നതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഒർമ്മിപ്പിച്ചു.
അന്താരാഷ്ട്ര യാത്രാ നിരോധനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ പറ്റി കൂടുതൽ വിശദീകരണം വന്നിട്ടില്ല