കൂടുതൽ തൊഴിലുകളിൽ ഞായറാഴ്ച മുതൽ 100% സൗദിവത്ക്കരണം; നിരവധി പ്രവാസികളെ ബാധിക്കും

റിയാദ് :  നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 8 പ്രൊഫഷനുകളിൽ കൂടി സൗദിവത്ക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും.

അഡ്‌മിനിസ്റ്റ്രേറ്റീവ് സപ്പോർട്ടിംഗ് ജോലിയുമായി ബന്ധപ്പെട്ട ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നീ 8 പ്രൊഫഷനുകളാണു മെയ് 8 ഞായർ മുതൽ 100 ശതമാനം സൗദിവത്ക്കരണത്തിനു വിധേയമാകുക.

പ്രസ്തുത മേഖലകളിൽ സൗദിവത്ക്കരണം ബാധകമാക്കുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ റബീഉൽ അവ്വലിൽ വകുപ്പ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചിരുന്നു.

സൗദിവത്ക്കരണത്തിലൂടെ 20,000 ത്തിലധികം സ്വദേശി യുവതീ യുവാക്കൾക്ക് ജോലി നൽകാൻ സാധിക്കുമെന്നാണു മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ.

മുകളിൽ പരാമർശിച്ച 8 പ്രൊഫഷനുകൾ നുറു ശതമാനം സൗദിവത്ക്കരണം നടത്തുന്നതിനുള്ള തീരുമാനമാനം വരും ദിനങ്ങളിൽ നിരവധി പ്രവാസികളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരിക്കും.

മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ സെക്രട്ടറി, സ്റ്റോർ കീപർ, ഡാറ്റാ എൻട്രി തുടങ്ങിയ പ്രൊഫഷനുകളിൽ ധാരാളമായുണ്ട്. പല മലയാളികളും സുരക്ഷിതമായ പ്രൊഫഷൻ എന്ന നിലയിൽ ഡാറ്റാ എൻട്രി ക്ളർക്ക് പ്രൊഫഷനിലേക്കും മറ്റും മാറിയവരായും ഉണ്ട്.

 

Mediawings:

spot_img

Related Articles

Latest news