സൗദിയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ), ദമ്മാമിന്റെ നേതൃത്വത്തിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും കണ്ടെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 100 കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്.
സവ റംസാൻ കിറ്റ് വിതരണ വാഹനം അമ്പലപ്പുഴയുടെ നിയുക്ത MLA എച്ച്. സലാം ഫ്ലാഗ് ഓഫ് ചെയ്തു. സവ മുൻ പ്രസിഡൻ്റും സവ റംസാൻ റിലീഫ് കോർഡിനേറ്ററുമായ റിയാസ് ഇസ്മായിൽ വിതരണത്തിന് നേതൃത്വം നൽകി. സക്കറിയ വാർഡ് കൗൺസിലർ നജിത ഹാരിസ്, AIYF എക്സിക്യുട്ടീവ് അംഗം ഇസാഖ് ഇബ്രാഹിം എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
കെ.വി.മാത്യൂ, ശശിധരൻ,
ഉക്കാഷ്, ഷംനാദ്, അനിൽ കുമാർ, നിസാർ മാന്നാർ, അമീർ, ജി.കെ.നായർ, ലാജി തകഴി, ഉദയകുമാർ, ജോജി തോമസ്, സവാദ് പുന്നപ്ര എന്നിവർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി.
പ്രവാസ ലോകത്തും കോവിഡിൻ്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന അനേകം പ്രവാസികൾക്ക് ആശ്വാസം നൽകുവാനായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്.
ജീവ കാരുണ്യ രംഗത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുവാനുള്ള ശ്രമത്തിലാണ് സവ, കിഴക്കൻ പ്രവിശ്യ എന്ന്
പ്രസിഡൻ്റ് ജോർജ്ജ് നെറ്റോ, ജനറൽ സെക്രട്ടറി നിറാസ് യൂസുഫ്, ട്രെഷറർ കൊച്ചുമോൻ, വൈസ് പ്രസിഡൻ്റ് നൗഷാദ് കൈചൂണ്ടിമുക്ക്, ജോയിൻ സെക്രട്ടറി സിറാജ് കരുമാടി, സവ റംസാൻ റിലീഫ് കൺവീനർമാരായ റിജൂ ഇസ്മയിൽ , സിദ്ധിഖ് കായംകുളം എന്നിവർ അറിയിച്ചു.