എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പിന്നോക്ക വിഭാഗത്തിനുള്ള 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കുളള വിദ്യാഭ്യാസ മുറി, വിവാഹ സഹായം തുടങ്ങിയ ഫണ്ടുകൾ ക്ലർക്കായിരുന്ന രാഹുലിന്റെ നേത്യത്വത്തിൽ തട്ടിയെടുത്തെന്നാണ് കേസ്. 75 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി രാഹുൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇയാൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

 

 

spot_img

Related Articles

Latest news