മക്ക വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള നിയന്ത്രണങ്ങൾ കാരണം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നേരത്തേ നിശ്ചയിച്ചിരുന്ന കോൺസുലർ ടൂറുകൾ നിർത്തി വച്ചു. നയതന്ത്ര ഉദ്യോഗസ്ഥർ വിവിധ പ്രവിശ്യകളിൽ നേരിട്ടെത്തി പ്രവാസികൾക്ക് സേവനങ്ങൾ നല്കുന്ന ഇത്തരം ടൂറുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തിവക്കുന്നതായാണ് കോൺസുലേറ്റ് അറിയിച്ചിട്ടുള്ളത്.
എങ്കിലും അബഹ, തബൂക്ക് VFS ഔട്ട് സ്റ്റേഷൻ ഓഫീസുകളിലും, ജിദ്ദ, ഹൈൽ VFS സെന്ററുകളിലും സാധാരണ പോലെ സേവനങ്ങൾ ലഭ്യമാകുന്നതായിരിക്കും.