സ്കൂൾ കലോത്സവം: കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് ഒന്നാം സ്ഥാനത്ത്; കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലങ്ങൾ തടഞ്ഞു..

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ മത്സര ഫലങ്ങൾ തടഞ്ഞു. 94 ഫലങ്ങളാണ് സംഘാടകർ തടഞ്ഞതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. എന്നാൽ വിദ്യാഭ്യാസ വകുപ്പുവഴി അപ്പീലുമായി എത്തിവരുടെ ഫലങ്ങൾ തടഞ്ഞിട്ടില്ല. കോടതി ഉത്തരവുമായി എത്തുന്നവരുടെ മത്സരഫലങ്ങൾ തടയുന്നത് ഇത് ആദ്യമായാണ്.
തടഞ്ഞുവച്ചിരിക്കുന്ന ഫലങ്ങൾ പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയിന്റുകളിൽ ഉൾപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എ ജിയുടെ നിയമോപദേശം ഉണ്ടെന്നും ഗ്രേസ് മാർക്കിനും കോടതി ഇടപെടൽ വേണമെന്നും സംഘാടകർ പറയുന്നു.

അതേസമയം, കലോത്സവത്തിൽ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം സ്കൂളാണ് ഒന്നാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് രണ്ടാംസ്ഥാനത്ത്.

spot_img

Related Articles

Latest news