സ്‌കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയം പഠന സഹായികളുടെ വിൽപന ജില്ലാ കേന്ദ്രങ്ങളിൽ തുടങ്ങി. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ സ്വയം പഠന സഹായികളാണ് വിൽപനക്കുള്ളത്. www.scolekerala.org മുഖേന ഓൺലൈനായോ ഓഫ്‌ലൈനായോ പുസ്തക വില അടച്ച് ചെലാൻ ജില്ലാ കേന്ദ്രങ്ങളിൽ ഹാജരാക്കണം