ചിറ്റാരിക്കാല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ കുട്ടിയെ പോള്‍ തട്ടുപറമ്പില്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി പോള്‍ തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെയും കൂട്ടി ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.