കല്‍പ്പറ്റ : സുല്‍ത്താന്‍ ബത്തേരിയില്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. ബത്തേരിയില്‍ രണ്ട് വിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത
ഇരു വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ മുമ്ബും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്. അതേസമയം ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും സുല്‍ത്താന്‍ ബത്തേരി പോലീസ് അറിയിച്ചു.