മയ്യഴിയിൽ നവമ്പർ രണ്ടിന് സ്കൂൾ തുറക്കും

മയ്യഴി : മയ്യഴി മേഖലയിലെ സ്കൂളുകൾ നവമ്പർ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 9, 10, 12 ക്ലാസുകളാണ് ആദ്യം തുടങ്ങുന്നത്. നവമ്പർ 8 ന് പ്ലസ് വൺ ക്ലാസുകളും നവംമ്പർ 15ന് ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളും തുടങ്ങും.

രാവിലെ 9.30 മുതൽ 12.45 വരെയാണ് ക്ലാസുകൾ നടക്കുക. പ്രഭാത- ഉച്ചഭക്ഷണങ്ങൾ ഉണ്ടാവില്ല. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതമാണ് ക്ലാസുകളുടെ ക്രമീകരണം. നവംബർ ഒന്നിന് പുതുച്ചേരി ലിബറേഷൻ ഡേ ആയതിനാൽ സർക്കാർ അവധിയാണ്.

spot_img

Related Articles

Latest news