തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.സ്കൂള്‍ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും. സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം പിഎംശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തില്‍ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.