ജിദ്ദ: സൗദിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിലധികമായി അടച്ചിട്ട പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കർശനമായ കോവിഡ് പ്രോേട്ടാക്കോളിന് വിധേയമായി ഞായറാഴ്ച തുറന്നത്.
പുതിയ അധ്യയന വർഷത്തിെൻറ ആരംഭം കൂടിയായിരുന്നു. ആദ്യഘട്ടത്തിൽ ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ, സർവകലാശാലകൾ, സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ കവാടങ്ങളാണ് വിദ്യാർഥികൾക്കു വേണ്ടി വീണ്ടും തുറന്നത്.