മോഷണം പോയ സ്‍കൂട്ടര്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: മോഷണം പോയ സ്‍കൂട്ടര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരിയിലാണ് ദൃശ്യം സിനിമ മോഡലില്‍ കൗതുകകരമായ വാഹന മോഷണ സംഭവം അരങ്ങേറിയത് ക​ഠി​നം​കു​ളം പു​ത്ത​ന്‍​ത്തോ​പ്പ് ക​രി​ഞ്ഞ വ​യ​ലി​ലാ​ണ് കുഴിച്ചിട്ട നിലയില്‍ ടിവിഎസ് ജൂപ്പിറ്ററ്‍ സ്‍കൂട്ടറിനെ കണ്ടെത്തിയത്. സ​മീ​പ​ത്തെ പ​റ​മ്പില്‍ സ്വകാര്യ വ്യക്തി വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ര​യി​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും അടുത്തിടെ മോഷണം പോയ സ്‍കൂട്ടര്‍ ആണിത്.

സ്‍കൂട്ടര്‍ കണ്ടെത്തിയ സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ മാസം 14 ന് മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ അഭിഭാഷകന്റെ സ്‍കൂട്ടര്‍ ആണെന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവായ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹായിയായ കഠിനംകുളം സ്വദേശിയെ പൊലീസ് തിരയുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി വാഹന മോഷണ കേസില്‍ പിടിയിലായ മോഷ്ടാവിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുമ്പോഴാണ് ഇയാള്‍ മോഷ്ടിച്ച സ്കൂട്ടര്‍ കഠിനംകുളം സ്വദേശിയായ മറ്റൊരു മോഷ്ടാവിന്റെ സഹായത്തോടെ പുത്തന്‍തോപ്പിനടുത്ത് ഒരു പറമ്പില്‍ കുഴിച്ചിട്ടതാണെന്ന് കണ്ടെത്തിയത്‌. കഠിനംകുളത്തു നിന്നും മുങ്ങിയ സഹായിയും ഉടന്‍ പിടിയിലാകും എന്നാണ് പൊലീസ് പറയുന്നത്. കണ്ടെത്തിയ ടി.വിഎ​സ് ജൂ​പ്പി​റ്ററി​ല്‍ പ​ച്ച നി​റ​ത്തി​ല്‍ ഡോ​ക്ട​റു​ടെ ചി​ഹ്ന​വും പ​തി​ച്ചി​ട്ടു​ണ്ടെന്നും പൊലീസ് പറയുന്നു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news