മാഹി: പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള മാഹിയിലെ ബസ്സ് സർവീസ് ഉടൻ പുനരാരംഭിക്കാൻ വേണ്ട നടപടി ആവശ്യപ്പെട്ട് മാഹി റീജിയനൽ അഡ്മിനിസ്ട്രേറ്റർക്കും എം.എൽ.എ ക്കും എസ്ഡിപിഐ മാഹി മേഖലാ കമ്മിറ്റി നിവേദനം സമർപ്പിച്ചു.
പന്തക്കൽ, പള്ളൂർ, ചാലക്കര എന്നിവിടങ്ങളിലെ ജനങ്ങൾ അവരുടെ എല്ലാ ആവശ്യത്തിനും ആശ്രയിക്കുന്നത് മാഹിയെയാണെന്നും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളും തൊഴിലാളികളും വളരെയധികം യാത്രാക്ലേശം അനുഭവിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
എസ്ഡിപിഐ മാഹി മേഖലാ കമ്മിറ്റി പ്രസിഡന്റ് നാസിർ പി. നിവേദനം കൈമാറി. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സി.കെ ഉമ്മർ മാസ്റ്റർ, മാഹി ബ്രാഞ്ച് പ്രസിഡന്റ് മൻസൂർ പി. തുടങ്ങിയവർ സന്നിഹിതരായിരുന്നു