മുല്ലപ്പെരിയാർ: സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹം: എസ്ഡിപിഐ 

കൊച്ചി: ഒന്നേകാൽ നൂറ്റാണ്ട് കഴിഞ്ഞ മുല്ലപ്പരിയാർ ഡാമിന്റെ സുരക്ഷയെപ്പറ്റി വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷെമീർ മാഞ്ഞാലി. അൻപത് വർഷം മാത്രം കാലാവധി ഉണ്ടായിരുന്ന ഡാമിന്റെ കാര്യ ക്ഷമത പരിശോധിക്കുന്നതിന് സുപ്രീംകോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം.

കാലപ്പഴക്കം മൂലം ഡാമിന് വലിയ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്.ഇത് പരിഹരിക്കുന്നതിന് മാറിമാറി വരുന്ന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ മൂലം ചില ഡാമുകൾ അല്പം തുറക്കുമ്പോൾ ഉണ്ടാകുന്ന പ്രളയം പോലും താങ്ങാൻ കേരളത്തിന് കഴിയില്ലെന്നിരിക്കെ, മുല്ലപ്പെരിയാർ ഡാമിന്റെ തകർച്ചമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ചിന്തകൾക്കുമപ്പുറമാണ്.

ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ,തൃശൂർ ജില്ലകളെ സർവ്വ നാശത്തിലേക്ക് തള്ളിവിടാൻ പോലും പ്രഹര ശേഷിയുള്ളതാണ് ഡാമിന്റെ തകർച്ചയെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ജനങ്ങളുടെ ഭീതി അകറ്റാൻ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി അതിന് പകരം അത് ചർച്ച ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നാല്പത് ലക്ഷം മനുഷ്യജീവനുകൾ പൊലിയും. നെടുമ്പാശ്ശേരി എയർപോർട്ട്, കൊച്ചി സ്മാർട് സിറ്റി, ഷിപ്യാർഡ്, ഹൈകോടതി ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഒലിച്ചു പോകും.

2018ലെ പ്രളയത്തിൽ ഏകദേശ കണക്കനുസരിച്ച് 40000 കോടിയുടെ നഷ്ടവും 435 ജീവനുകളും ആണ് കേരളത്തിന് നഷ്ടപ്പെട്ടത്. എന്നിട്ടും കേരളത്തെ രണ്ടായി പിളർത്തുന്ന ഈ മഹാ വിപത്തിനെ മുൻകൂട്ടി കാണുന്നതിൽ സർക്കാരുകൾ സിസ്സംഗത തുടരുകയാണ്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തിൽ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ഇരു സർക്കാരുകളും ചേർന്നു പരിഹാരം കാണണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news