ചരിത്രം രചിച്ചു കൊണ്ട് കൊച്ചിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പറന്നിറങ്ങി സീ പ്ലെയിൻ. തിങ്കളാഴ്ച രാവിലെ 10.30ന് ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയർന്ന സീ പ്ലെയിൻ 10.57ന് മാട്ടുപ്പെട്ടി അണക്കെട്ടില്‍ പ്രത്യേകം ഒരുക്കിയ എയ്റോഡ്രോമില്‍ പറന്നിറങ്ങി.കരയിലും വെള്ളത്തിലും ഇറങ്ങാനും ഉയരാനു സാധിക്കുന്ന ആംഫിബിയൻ വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ഇരട്ട എൻജിനും 19 സീറ്റുമുള്ള വിമാനാണ് സർവീസിനായി ഉപയോഗിക്കുന്നത്. 30 മിനിട്ട് കൊണ്ടാണ് കൊച്ചിയില്‍ നിന്ന് വിമാനം മാട്ടുപ്പെട്ടിയിലെത്തുന്നത്.
സീപ്ലെയിനിന്‍റെ പരീക്ഷണപ്പറക്കല്‍ മുൻ നിർത്തി മാട്ടുപ്പെട്ടിയില്‍ ഇന്ന് ഡ്രോണുകള്‍ നിരോധിച്ചിരുന്നു. മൂന്നാർ-മാട്ടുപ്പെട്ടി റോഡില്‍ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബോള്‍ഗാട്ടിയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരായി ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് വിമാനം മാട്ടുപ്പെട്ടിയിലേക്ക് പറന്നത്. അതേ സയമം പദ്ധതിയില്‍ അവകാശം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
2013ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പദ്ധതി മുന്നോട്ടു വച്ചത്. എന്നാല്‍ സിപിഎം പദ്ധതിയെ എതിർത്തു. ഇപ്പോള്‍ അതേ പദ്ധതി നടപ്പിലാക്കിയിരിക്കുന്നു. ഇത്രയും കാലം വൈകിച്ചതിനു സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ ആവശ്യപ്പെട്ടു.