രണ്ടാമത് ഡിജിറ്റല്‍ ഫെസ്റ്റ് ഫുജൈറയില്‍; റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുക്കും.

റിയാദ്: ഡിജിറ്റല്‍ ലോകത്തെ പുതുമകളും സാധ്യതകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ഫെസ്റ്റ് നടത്തുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയര്‍ ആണ് പരിപാടിയുടെ സംഘാടകര്‍. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ്, റോബോട്ടിക്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നിവ പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കും. സൗദിയിലെ കോര്‍പ്പറേറ്റ് കമ്പനികളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നടത്തുന്ന സൗദി ദേശീയ ഡിജിറ്റല്‍ ഫെസ്റ്റിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.റിയാദിലെ അല്‍ യാസ്മിന്‍, അലിഫ്, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുഎഇയിലെ ഫുജൈറ എമിനന്റ് പ്രൈവറ്റ് സ്‌കൂളില്‍ ഫെബ്രുവരി 10ന് നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ പങ്കെടുക്കും. അന്താരാഷ്ട്ര വേദികളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യകളില്‍ അവബോധം നേടാനും ഡിജിറ്റല്‍ ഫെസ്റ്റ് സഹായിക്കു മെന്ന് സൈബര്‍ സ്‌ക്വയര്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ദീപക് കെ.സി, സൗദി റീജിയണല്‍ ഡയറക്ടര്‍ മുനീബ് പാഴൂര്‍, സൗദി നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് കണ്‍വീനര്‍ ഷമീം എൻ.കെ എന്നിവര്‍ വാർത്താസമ്മേനത്തിൽ അറീയിച്ചു. ഡിജിറ്റല്‍ ഫെസ്റ്റ് ഫുജൈറയില്‍; റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുക്കും.

റിയാദ്: ഡിജിറ്റല്‍ ലോകത്തെ പുതുമകളും സാധ്യതകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഡിജിറ്റല്‍ ഫെസ്റ്റ് നടത്തുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയര്‍ ആണ് പരിപാടിയുടെ സംഘാടകര്‍. വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ്, റോബോട്ടിക്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നിവ പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കും. സൗദിയിലെ കോര്‍പ്പറേറ്റ് കമ്പനികളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നടത്തുന്ന സൗദി ദേശീയ ഡിജിറ്റല്‍ ഫെസ്റ്റിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.റിയാദിലെ അല്‍ യാസ്മിന്‍, അലിഫ്, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുഎഇയിലെ ഫുജൈറ എമിനന്റ് പ്രൈവറ്റ് സ്‌കൂളില്‍ ഫെബ്രുവരി 10ന് നടക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ പങ്കെടുക്കും. അന്താരാഷ്ട്ര വേദികളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യകളില്‍ അവബോധം നേടാനും ഡിജിറ്റല്‍ ഫെസ്റ്റ് സഹായിക്കു മെന്ന് സൈബര്‍ സ്‌ക്വയര്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ദീപക് കെ.സി, സൗദി റീജിയണല്‍ ഡയറക്ടര്‍ മുനീബ് പാഴൂര്‍, സൗദി നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് കണ്‍വീനര്‍ ഷമീം എൻ.കെ എന്നിവര്‍ വാർത്താസമ്മേനത്തിൽ അറീയിച്ചു.

spot_img

Related Articles

Latest news