തിരുവനന്തപുരം: പ്രവാസികൾക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന് മുൻഗണന ലഭിക്കാൻ പ്രായം മാനദണ്ഡമല്ല. ഏത് പ്രായത്തിലുള്ളവർക്കും രണ്ടാം ഡോസ് വാക്‌സിൻ മുൻഗണനാ അടിസ്ഥാനത്തിൽ ലഭിക്കും. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർക്കും സാധുവായ പാസ്‌പോർട്ടും വിസയും ഉള്ളവർക്കെല്ലാം രണ്ടാം ഡോസ് വാക്‌സിൻ മുൻഗണന അടിസ്ഥാനത്തിൽ ലഭിക്കും. സംസ്ഥാന സർക്കാർ വില കൊടുത്ത് വാങ്ങിയ വാക്‌സിനിൽനിന്നാണ് ഇവർക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുക. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടിയാണ് സർക്കാർ വാക്‌സിൻ വില കൊടുത്ത് വാങ്ങിയത്.
മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ ലഭിക്കാനുള്ള സൈറ്റ് തുറക്കുമ്പോൾ ഇതിൽ 18നും 45 നും ഇടയിൽ പ്രായമുള്ളവർ എന്ന് കാണുന്നതിനാൽ ഇത് തങ്ങൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ നിരവധി പ്രവാസികൾ സംശയം ഉന്നയിച്ചിരുന്നു.
Media wings: