രണ്ടാം തരംഗം ജൂണില്‍ കുറയും, മൂന്നാം വരവ്‌ ഒക്ടോബറില്‍ : ഐഐടി പഠനം

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ച ഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്‌എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ ഇതുവരെ കൃത്യമായത് കാണ്‍പുര്‍ ഐ ഐ ടി യുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം.

ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണമില്ലാതെ പടര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാണ്‍പുര്‍ ഐഐടിയിലെ ഉദ്യോഗസ്ഥരെ ആശ്രയിച്ചിരുന്നു. മെയ് പകുതിയോടെ രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി മറികടക്കുമെന്ന് ഇവര്‍ പ്രവചിച്ചിരുന്നു. പൊതുവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ശരിവയ്ക്കുകയാണ് ഐസിഎംആറിലെ വിദഗ്ധരും.

എന്നാല്‍, മൂന്നാം തരംഗത്തിന്റെ വ്യാപ്തി എത്രയുണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകാത്ത സാഹചര്യമാണെന്നും മനീന്ദര്‍ അഗര്‍വാള്‍ പറഞ്ഞു. ഒക്ടോബർ –  നവംബറോടെ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ മൂന്നാംതരംഗം ഗുരുതരാവസ്ഥയിലെത്താതെ നോക്കാം.

എന്നാലും, കടുത്ത ജാഗ്രതയോടെ പുതിയ വൈറസ് രൂപാന്തരങ്ങളെ കരുതിയിരിക്കണമെന്നും പഠനത്തില്‍ പറയുന്നു.

spot_img

Related Articles

Latest news