മുംബയിലെ ആശുപത്രി കെട്ടിടത്തിന്റെ താഴെ രഹസ്യ തുരങ്കം!

മുംബയ് : മഹാരാഷ്ട്രയിലെ പ്രശസ്തമായ ജെജെ ഹോസ്പിറ്റലിലെ ഒരു വാര്‍ഡിന്റെ താഴെയായി 200 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തി.

മുംബയിലെ ഈ സര്‍ക്കാര്‍ ആശുപത്രി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്. ഉദ്ദേശം 132 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ തുരങ്കം കണ്ടെത്തിയത് ഇപ്പോള്‍ മാത്രമാണ് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന വസ്തുത. ചോര്‍ച്ചയെ തുടര്‍ന്നുള്ള പരിശോധനയിലാണ് ആശുപത്രിയോട് ചേര്‍ന്നുള്ള നഴ്സിംഗ് കോളേജ് കെട്ടിടം എന്‍ജിനീയര്‍മാര്‍ പരിശോധിച്ചത്.

പിഡബ്ല്യുഡി എന്‍ജിനീയര്‍മാരും സെക്യൂരിറ്റി ഗാര്‍ഡുകളും ചേര്‍ന്ന് കെട്ടിടത്തില്‍ സര്‍വേ നടത്തിയപ്പോഴാണ് 132 വര്‍ഷം പഴക്കമുള്ള തുരങ്കം കണ്ടെത്തിയത്. ഈ തുരങ്കത്തിന്റെ ഒരറ്റം അടച്ചിരിക്കുന്ന നിലയിലാണ്. അതിനാല്‍ ഇത് എവിടെ ചെന്ന് ചേരുമെന്ന് കണ്ടെത്താനായില്ല.

കണ്ടെത്തിയ തുരങ്കത്തിന് 4.5 അടി ഉയരമുണ്ട്. നിരവധി ഇഷ്ടിക തൂണുകളാണ് തുരങ്കത്തിന് ബലം നല്‍കുന്നത്. കല്ലുകൊണ്ടുള്ള ഭിത്തിയാലാണ് തുരങ്കം ഒരു വശത്ത് അടച്ചിരിക്കുന്നത്. എന്നാല്‍ തുരങ്കം കണ്ടെത്തിയ ആശുപത്രി കെട്ടിടത്തിന് സമാനമായ ഘടനയാണ് അടുത്തുള്ള മറ്റൊരു ബ്രിട്ടീഷ് കാലത്തെ നിര്‍മ്മിതിക്കുമുള്ളതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു

spot_img

Related Articles

Latest news