ഉത്തർപ്രദേശ് : ഇന്ത്യയുടെ പാരമ്പര്യങ്ങൾ ലോകത്തു ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഏറ്റവും വലിയ ഭീഷണി മതനിരപേക്ഷതയാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യ റിസേർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പ്രകാശന ചടങ്ങിലാണ് ഇത്തരം ഒരു അഭിപ്രായം പങ്കു വെച്ചത്.
ഇന്ത്യയുടെ പാരമ്പര്യങ്ങൾ ചില്ലറ ലാഭങ്ങൾക്കു വേണ്ടി ഒറ്റു കൊടുക്കുകയാണ് . രാജ്യത്തു വളർന്നു വരുന്ന വിഭാഗീയ പ്രവർത്തനങ്ങൾ നമ്മുടെ ഐക്യവും അഖണ്ഡതയും നശിപ്പിക്കും. ഹൈന്ദവത ഇന്ത്യയിൽ വളരെ പുരാതന സംസ്കൃതിയാണ്. ബൗദ്ധ പാരമ്പര്യങ്ങൾ ഹൈന്ദവ പാരമ്പര്യങ്ങളിൽ നിന്ന് ഉടലെടുത്തതാണെന്നും കംബോഡിയയിൽ പരിചയപ്പെട്ട ഒരു ബുദ്ധ സന്യാസിയെ ഉദ്ധരിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.