മുക്കം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ ഹാപ്പിനസ് ഫോറം സംഗമം നടത്തി. പ്രായം കൂടിയവർക്കും ഇനിയും സമൂഹത്തിൽ പലതും ചെയ്യാനുണ്ട് എന്ന് ഓർമ്മപ്പെടുത്തി. സീനിയേഴ്സ് ഫോറം സംഗമം കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. ഡോ. കാവിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.കാക്കിരി ഖാദർ മാസ്റ്റർ, കെ സി സി മുഹമ്മദ് അൻസാരി, ചുങ്കത്ത് മമ്മദ് മാസ്റ്റർ,എം.അബ്ദുറഹിമാൻ മദനി, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ, വി.റഷീദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ കാരാട്ട് , ഇ. മോയിൻ മാസ്റ്റർ,പി. പി. ഉണ്ണിക്കമ്മു സംസാരിച്ചു.
ചടങ്ങിൽ 2024-25 വർഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എം. അഹമ്മദ് കുട്ടി മദനി ( പ്രസിഡണ്ട്) കാക്കിരി ഖാദർ മാസ്റ്റർ,കെ.സി. സി മുഹമ്മദ് അൻസാരി, മജീദ് കുറുവടിയിൽ(വൈസ് പ്രസിഡന്റുമാർ), സി.മമ്മദ് മാസ്റ്റർ (ജന. സെക്രട്ടറി ), പി പി ഉണ്ണിക്കമ്മു , മൂസ തറമ്മൽ, സി. കെ. മുഹമ്മദലി (സെക്രട്ടറിമാർ), കെ അഹമ്മദ് (ട്രഷറർ)
പ്രവർത്തക സമിതി അംഗങ്ങൾ :എം.അബ്ദുറഹിമാൻ മദനി,മൂലത്ത് അഹമ്മദ്, അബ്ദുല്ല കണക്കഞ്ചേരി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, മമ്മദ് പാറക്കുഴിയിൽ,പറക്കുഴി മുഹമ്മദ് കുട്ടി,അബ്ദു കണിയാത്ത്,ഇ. മോയിൻ മാസ്റ്റർ ഭാരവാഹികൾ.