സ്വാശ്രയ മെഡിക്കല്‍ ഫീസ് ; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറയുക. ഫീസ് നിര്‍ണ്ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളോട് നിര്‍ദേശിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

ഫീസ് നിശ്ചയിക്കുമ്പോള്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചായിരിക്കും വിധി പ്രസ്താവിക്കുക.

spot_img

Related Articles

Latest news