കാസർഗോഡ് : ഫോർമാലിൻ കലർന്ന മീൻ വിൽക്കുന്നവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാഞ്ഞങ്ങാട് മീൻ മാർക്കറ്റിൽ ഫോർമാലിൻ കിറ്റ് ഉപയോഗിച്ച് മൽസ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു.
പരിശോധനയിൽ കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ എഫ്.എസ് പോൾ, മുൻസിപ്പാലിറ്റി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വിബീന, പി.വിസീമ, ബിജു, കെ ഷൈജു, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ കെ.പി.മുസ്തഫ, കെ. സുജയൻ, ഹേമാംബിക് തുടങ്ങിയവർ പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.കെ ജോൺ വിജയകുമാർ അറിയിച്ചു.