സീരിയൽ നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കാറിനുള്ളിൽ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തി. തൃശ്ശൂരിൽ ആണ് സംഭവം.വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിത്യനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശ്ശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)