സർക്കാരിന് തിരിച്ചടി; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്‌

കോട്ടയം: കുറവിലങ്ങാട് പള്ളിയിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. ആൾ ഇന്ത്യാ ഇമാംസ്‌ കൗൺസിൽ നൽകിയ ഹരജിയെ തുടർന്ന് പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ പോലീസ് കേസെടുത്തത്.

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 24നാണ് ആൾ ഇന്ത്യാ ഇമാം കൗൺസിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ പോലീസ് ഇക്കാര്യത്തിൽ കാര്യമായി നടപടിയെടുത്തിരുന്നില്ല. തുടർന്ന് കൗൺസിൽ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

മതസ്പർധ വളർത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പല കോണിൽ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പരാമർശങ്ങൾ പിൻവലിക്കണമെന്ന ആവശ്യങ്ങളും നിരവധി കോണിൽ നിന്നുയർന്നിരുന്നു. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന പാലാബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അന്ന് തന്നെ വിമർശനമുയർന്നിരുന്നു. ഒടുവിൽ കോടതി ഉത്തരവിനെ തുടർന്ന് കേസെടുക്കാൻ നിർബന്ധിതമായത് ആഭ്യന്തരവകുപ്പിനേറ്റ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്‌‌.

spot_img

Related Articles

Latest news