ആയുഷ് മരുന്ന് വിതരണ ചുമതല സേവാഭാരതിക്ക്; കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിഭാഗീയത സൃഷ്ടിക്കാന്‍: ജോണ്‍ ബ്രിട്ടാസ്

കൊച്ചി : ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്ട്രൽ കൗണ്സിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല സംഘ പരിവാർ സംഘടനയായ സേവാഭാരതിയെ ഏല്പ്പിച്ച നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി.

സർക്കാർ കാര്യങ്ങളിൽ സംഘപരിവാർ സംഘടനകൾക്ക് ഔദ്യോഗിക പരിവേഷം നല്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്ര സർക്കാർ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആർ എസ്‌ എസ് ആണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ പരിവാർ സംഘടനകൾക്ക് ഔദ്യോഗിക പരിവേഷം നല്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന് കഴിയില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്ട്രൽ കൗണ്സിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല സംഘ പരിവാർ സംഘടനയായ സേവാഭാരതിയെ ആണ് ഏല്പിച്ചിരിക്കുന്നത്.

മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുർവേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് നല്കാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവർത്തകർ വീടു തോറും കയറി ഈ മരുന്ന് വിതരണം ചെയ്യും.

അതിനായി അവർക്ക് പ്രത്യേക പാസ് നല്കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്സികളോട് കേന്ദ്ര സർക്കാർ നിര്ദ്ദേശിച്ചിരിക്കുന്നത്. ആർ എസ്‌ എസിന്റെ  പോഷക സംഘടനയായ സേവാഭാരതി വിദ്യാഭ്യാസ – ആരോഗ്യ മേഖലയിൽ ആർ എസ്‌ എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യം വെച്ച്‌ കൊണ്ടുള്ളതാണ്.

ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാൻ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്ര സർക്കാർ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.

spot_img

Related Articles

Latest news