തിരുവനന്തപുരം : സേവാഭാരതി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ആരിഫ് മുഹമ്മദ് ഖാൻ, ആർ.എസ്.എസ് മുൻ കാര്യകാരി സദസ്യൻ . എസ്.സേതുമാധവൻ, ലക്ഷ്മിദേവി എന്നിവർ ചേർന്ന് സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരിയുടെ അദ്ധ്യക്ഷതയിൽ പോസ്റ്റർ ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് സെപ്തംബർ 19നാണ് സമ്മേളനം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് പരിപാടി നടക്കുക. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മീനാക്ഷി ലേഖി തുടങ്ങിയവർ വിശിഷ്ടാത്ഥികളായി പങ്കെടുക്കും.
സമ്മേളനത്തിൽ സേവാഭാരതിയുടെ ദേശീയ ഭാരവാഹികളും സന്നിഹിതരാകും.