സ്ട്രോക്ക് വരാതെ നോക്കാൻ ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
1. രക്തസമ്മര്‍ദ്ദം കുറയ്ക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ നിയന്ത്രണത്തില്‍ വരാതിരിക്കുന്നത് സ്ട്രോക്കിന് (മസ്തിഷ്ക്കാഘാതം)വലിയ കാരണമാകുന്നു. 135/85 ല്‍ കുറവ് രക്തസമ്മര്‍ദം നിലനിര്‍ത്തുക. ചിലരെ സംബന്ധിച്ചിടത്തോളം, 140/90 കൂടുതല്‍ അനുയോജ്യമാകാം.
ഇതെങ്ങനെ നേടാം
• ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക. ദിവസം 1,500 മില്ലിഗ്രാമില്‍ താഴെ മാത്രം ഉപയോഗിക്കാം (അര ടീസ്പൂണ്‍).
• കൊളസ്ട്രോള്‍ കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയര്‍ന്ന കൊളസ്ട്രോള്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
• ദിവസവും 4 മുതല്‍ 5 വരെ കപ്പ് പഴങ്ങളും പച്ചക്കറികളും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യവും കഴിക്കുക. ധാരാളം ധാന്യങ്ങളും കഴിക്കുക.
• കൂടുതല്‍ വ്യായാമം – ദിവസം കുറഞ്ഞത് 30 മിനിറ്റ് ജോലി ചെയ്യുക.
• പുകവലി ഉപേക്ഷിക്കുക.
• ആവശ്യമെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുക.
2. ഭാരം കുറയ്ക്കുക
പൊണ്ണത്തടിയും, അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, എന്നീരോഗങ്ങള്‍ മസ്തിഷ്കാഘാതസാധ്യത വര്‍ധിപ്പിക്കുന്നു. നിങ്ങളുടെ ലക്ഷ്യം ബോഡി മാസ് ഇന്‍ഡക്സ് 25 നു താഴെ കൊണ്ടുവരുക എന്നതാണ്. പക്ഷേ, ഇത് നിങ്ങളെക്കൊണ്ടു സാധിക്കില്ല എന്നു തോന്നിയാല്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് നിങ്ങള്‍ക്ക് ഒതുക്കുന്ന ഒരു ബോഡി മാസ്സ് ഇന്‍ഡക്സില്‍ കൊണ്ടുവരുക.
ഇതെങ്ങനെ നേടാം:
• ഒരു ദിവസം 1500 – 2000 കലോറികള്ക്കപ്പുറം കഴിക്കാതിരിക്കുവാന്‍ ശ്രമിക്കുക.
• നിങ്ങള്‍ ദിവസേന ചെയ്യുന്ന ജോലികളിലൂടെ, വ്യായാമത്തിന്റെ അളവ് കൂട്ടുക. ഉദാഹരണത്തിനു, നടക്കുന്നതും, ടെന്നീസ് കളിക്കുന്നതും
3. വ്യായാമം കൂട്ടുക
വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുമപ്പുറം, അതിലൂടെ മസ്തിഷ്കാ ഘാതം സംഭവിക്കാനുള്ള സാധ്യതയും നമുക്കു കുറയ്ക്കാം.
ഇതെങ്ങനെ നേടാം:
• ഒരു മതിയായ അളവില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യുക.
• നിങ്ങളുടെ വീടിനു ചുറ്റുമോ പറമ്ബിലോ മൈതാനത്തിലോ എല്ലാ ദിവസവും പ്രാതലിനു ശേഷം നടക്കാന്‍ പോകുക.
• കൂട്ടുകാരോടൊപ്പം ഫിറ്റ്നസ് ക്ലബ് തുടങ്ങുക
• വ്യായാമം ചെയ്യുമ്ബോള്‍, അണയ്ക്കുന്നത് വരെ ചെയ്യുക, എന്നാല്‍ നിങ്ങള്‍ക്കു സംസാരിക്കാന്‍ കഴിയുകയും വേണം.
• ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം, കോണിപ്പടികള്‍ ഉപയോഗിക്കുക.
• മുപ്പതു മിനിറ്റ് വ്യായാമം ചെയ്യാന്‍ ലഭിക്കുന്നില്ലെങ്കില്‍, അതിനെ മൂന്ന് 10 മിനിറ്റ് സെഷനുകള്‍ ആകുക.
4. മദ്യം ഉപയോഗിക്കാതിരിക്കുക
5. ഏട്രിയല്‍ ഫിബ്രിലെഷന് ഉണ്ടെങ്കില്‍, അത് ചികിത്സിക്കുക.
താളം തെറ്റിയ ഹൃദയമിടിപ്പുകളില്‍ ഒന്നാണ് ഏട്രിയല്‍ ഫിബ്രിലെഷന്. ഇതിലൂടെ രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്നു, ഈ രക്തക്കട്ട, തലച്ചോറിലേക്കു പോകുന്നതിലൂടെ സ്ട്രോക്ക് ഉണ്ടാവാം
ഇതെങ്ങനെ നേടാം:
• നിങ്ങള്‍ക്ക് വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസംമുട്ടല്‍ എന്നിവയുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറെ കാണുക.
• ഏട്രിയല്‍ ഫിബ്രിലെഷന് ഉണ്ടെങ്കില്‍ രക്തത്തിന്റെ കട്ടി കുറക്കുന്ന മരുന്നുകള്‍ കഴിക്കേണ്ടതായി വന്നേക്കാം.
6. പ്രമേഹം ചികിത്സിക്കുക
വളരെ നാളുകളായുള്ള പ്രമേഹം, നിങ്ങളുടെ രക്തധമനികളെ നശിപ്പിക്കാം. അതിലൂടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.
ഇതെങ്ങനെ നേടാം:
• നിങ്ങളുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് സമയാസമയങ്ങളില്‍ പരിശോധിക്കുക ആഹാരം, വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരുക.
7. പുകവലി നിര്‍ത്തുക
പുകവലി രക്തധമനികളില്‍, രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിന്റെ കട്ടി കൂട്ടുന്നു. രക്തധമനികളുടെ ഭിത്തികളില്‍ പ്ലാക്കുകള്‍ സൃഷ്ടിക്കുന്നു. അതിലൂടെ രക്തക്കട്ടകള്‍ ഉണ്ടാകുകയും മസ്തിഷ്കാഘാതമുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
ഇതെങ്ങനെ നേടാം:
• പുകവലി നിര്‍ത്തുന്നതിനായി ഡോക്ടറുടെ നിര്‍ദേശം തേടുക. പുകവലി നിര്‍ത്തുന്നതിനു മരുന്നുകളും കൗണ്‍സിലിംഗും മറ്റു മാര്‍ഗങ്ങളും തേടുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ജിബു കെ. ജോ MBBS, MD(General Medicine), DM(Neurology),
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്, എംജിഎം മുത്തൂറ്റ് ഹെൽത്ത് കെയർ